കമ്മാടം ഉറൂസ് മഹോത്സവത്തിന്റെ രണ്ടാം ദിവസം നെരോത്ത് പെരട്ടൂർ ഭഗവതിക്ഷേത്രത്തിലെത്തിയ ക്ഷേത്രഭാരവാഹികളും സ്ഥാനികരും കമ്മാടം ജമാഅത്ത് അംഗങ്ങളുമായി കൈകോർത്ത് പ്രാർഥിച്ചു. പുരാതന സൗഹൃദത്തിന്റെ പ്രതീകമായ ഈ ചടങ്ങ് പതിറ്റാണ്ടുകളായി തുടരുന്നു. ഉച്ചയോടെ എത്തിയ നെരോത്ത് സംഘത്തെ ഉറൂസ് കമ്മിറ്റി സ്വാഗതം ചെയ്തു. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് രാഘവൻ പെരട്ടൂരിന്റെ നേതൃത്വത്തിലായിരുന്നു സംഘം. തുടർന്ന് ഉറൂസ് നഗരിയിൽ ജമാഅത്ത് പ്രസിഡന്റ് കെ.പി. സുൽഫിക്കർ പതാക ഉയർത്തി.

സൗഹൃദസമ്മേളനം സംയുക്ത ജമാഅത്ത് പ്രസിഡന്റ് മുബാറക് ഹസൈനാർ ഹാജി ഉദ്ഘാടനം ചെയ്തു. കെ.പി. സുൽഫിക്കർ അധ്യക്ഷനായി. രാഘവൻ പെരട്ടൂർ, ബഷീർ വെള്ളിക്കോത്ത്, നൗഷാദ് കാളിയാനം, ജാതിയിൽ അസൈനാർ, താജുദ്ദീൻ കമ്മാടം, ശരീഫ് കന്നാടം, മുസ്തഫ തായന്നൂർ, സി.എച്ച്. കുഞ്ഞബ്ദുള്ള, എ.സി.എ. ലത്തീഫ്, സുബൈർ കമ്മാടം എന്നിവർ പ്രസംഗിച്ചു. 27-ന് ഉറൂസ് സമാപിക്കും.

Photo and News Source: Mathrubhumi