വൈദ്യുതി ഉപഭോഗം 117 ദശലക്ഷം യൂണിറ്റായി ഉയർന്നതോടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി. രാത്രികളിൽ 15 മിനിറ്റ് നേരത്തേക്ക് വൈദ്യുതി വിച്ഛേദം നടത്താൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെ. എസ്. ഇ. ബി. ) ഉത്തരവിട്ടു. ഒരാഴ്ച മുമ്പുതന്നെ മലബാർ മേഖലയിൽ ഇത് ആരംഭിച്ചിരുന്നു. തുടർന്ന് തിരുവിതാംകൂർ, കൊച്ചി മേഖലകളിലും 10-15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് നടപ്പിലാക്കി. എന്നാൽ, കെ. എസ്. ഇ. ബി.

അധികൃതർ ലോഡ് ഷെഡ്ഡിങ് നടപ്പിലാക്കിയിട്ടില്ലെന്നും, പ്രതിസന്ധി നേരിടാൻ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി. വരും ദിവസങ്ങളിൽ ചൂട് തുടരുകയാണെങ്കിൽ, 30 മിനിറ്റ് വരെ നിയന്ത്രണം വേണ്ടിവരുമെന്നും സൂചനയുണ്ട്. ഉത്തരമലബാറിൽ കടുത്ത വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്നു.

Photo and News Source: Mathrubhumi