വാഷിങ്ടനിലെ പുൾമാനിൽ നിന്ന് രണ്ടുവയസ്സുള്ള കുട്ടിയെ മെക്സിക്കോയിലേക്ക് കടത്തിയ കുറ്റത്തിന് പിതാവ് ഉൾപ്പെടെ മൂന്നുപേർക്ക് കോടതി തടവുശിക്ഷ വിധിച്ചു. ഈസ്റ്റേൺ വാഷിങ്ടൻ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി തോമസ് ഒ. റൈസ് വിധി പ്രസ്താവിച്ചു.
കുട്ടിയും പിതാവ് ആരോൺ ഓങ്ങിനും മൂന്നുവർഷം തടവ് ലഭിച്ചു. ശിക്ഷ കഴിഞ്ഞ് മൂന്നുവർഷം നിരീക്ഷണത്തിലായിരിക്കും. കുട്ടിയുടെ മുത്തച്ഛൻ ജെയിംസ് ഓങ്ങിന് രണ്ടരവർഷം തടവ്. കൃത്യത്തിന് സഹായിച്ചതിനാണ് ശിക്ഷ. നിരീക്ഷണകാലാവധി രണ്ടുവർഷമാണ്.
ആരോണിന്റെ പ്രതിശ്രുത വധു നാദിയ കോളിന് ആറുമാസം തടവ്. കുട്ടിയെ തട്ടിക്കൊണ്ടുപോകൽ കൃത്യത്തിൽ പങ്കാളിയായതിനാണ് ശിക്ഷ. ശിക്ഷ കഴിഞ്ഞ് ഒരു വർഷം നിരീക്ഷണത്തിലായിരിക്കും. 2024ൽ കുട്ടിയെ അമ്മയ്ക്ക് കൈമാറേണ്ട സമയത്ത് ആരോൺ കടന്നുകളഞ്ഞിരുന്നു. രാജ്യാന്തര നിയമപ്രകാരം കേസെടുത്തു.
Photo and News Source: Sathyam Online



