ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള അമേരിക്കയുടെ ഉപരോധം പൂർണമായി. ഒരു കപ്പലും ഹോർമുസ് കടന്നില്ലെന്നും ആറ് വാണിജ്യ കപ്പലുകൾ തിരികെ പോയെന്നും യുഎസ് സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചു. ഹോർമുസിൽ പതിനായിരം സൈനികരെ നിയോഗിച്ചെന്നും 12 യുദ്ധക്കപ്പലുകളെ ദൗത്യത്തിലാക്കിയെന്നും അമേരിക്ക വ്യക്തമാക്കി.
ഹോർമുസിലെ ഉപരോധത്തിനെതിരെ ചൈന രംഗത്തെത്തി. അമേരിക്കയുടെ നടപടി അപകടകരവും ഉത്തരവാദിത്തരഹിതവുമാണെന്ന് ചൈന ആക്ഷേപിച്ചു. ഇസ്രയേൽ-ലെബനോൺ വെടിനിർത്തലിനുള്ള ചർച്ചകൾ വാഷിങ്ടണിൽ തുടരുന്നു. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഈ ചർച്ചകൾ പുരോഗമിക്കുന്നത്. വ്യാഴാഴ്ച അമേരിക്കയും ഇറാനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും വേദിയാകും.
Photo and News Source: 24 News


