വടകരയിലെ പുതിയ ബസ്‌സ്റ്റാൻഡിന് സമീപമുള്ള ഓവുചാലിലേക്ക് ഒഴുകിയെത്തുന്ന മലിനജലം കരാർ ഏറ്റെടുത്ത കമ്പനി തൊഴിലാളികൾ കരിമ്പനത്തോട്ടിലേക്ക് മോട്ടോർവെച്ച് ഒഴുക്കിയെന്നാരോപണം ഉയർന്നത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. പ്രതിപക്ഷ കൗൺസിലർമാരും നാട്ടുകാരും സംഘടിച്ച് മോട്ടോർ വെച്ച് ഓഫാക്കി ഒഴുക്ക് തടഞ്ഞു. കഴിഞ്ഞ ദിവസം ഇവിടെനിന്ന് 9,500 ലിറ്റർ മലിനജലം നീക്കംചെയ്തിരുന്നു. പൊതുശൗചാലയം അടച്ച് മൂന്ന് ടാങ്കുകൾ വൃത്തിയാക്കിയിരുന്നു. ടാങ്കിൽനിന്ന് മലിനജലം പുറത്തേക്ക് ഒഴുകിയെത്തിയതോടെ ആശങ്ക ഉയർന്നു.
പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്തെ സ്ഥാപനങ്ങളിൽ പരിശോധന നടത്തുമെന്ന് നഗരസഭ അറിയിച്ചു. പ്രതിപക്ഷ കൗൺസിലർമാരും നാട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. മലിനജലപ്രശ്നത്തിൽ ഇടപെടാതിരുന്നവർ ഇനി ഇടപെടേണ്ട ആവശ്യമില്ലെന്നായിരുന്നു നാട്ടുകാരുടെ വാദം.
Photo and News Source: Mathrubhumi



