ഡൽഹി സർവകലാശാലയിലെ മിറാൻഡ ഹൗസിൽ ഇന്ത്യയും അയർലണ്ടും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി വിദ്യാഭ്യാസ സമ്മേളനം നടന്നു. അയർലണ്ടിന്റെ അംബാസഡർ കെവിൻ കെല്ലി ഉദ്ഘാടനം നിർവഹിച്ചു. 'ഇന്ത്യ ആന്റ് അയർലണ്ട്: ഷെയേർഡ് പിക്‌ചേഴ്സ് ആൻഡ് ഇന്റർകണക്റ്റഡ് പാസ്റ്റ്സ്' എന്നായിരുന്നു സമ്മേളനത്തിന്റെ മുദ്രാവാക്യം.

ഇരു രാജ്യങ്ങളുടെയും ചരിത്രപരമായ ബന്ധവും, കൊളോണിയലിസത്തിന്റെ പശ്ചാത്തലവും, ബ്രിട്ടനുമായുള്ള ബന്ധവും ചർച്ചാവിഷയമായി. പ്രവാസികളുടെ പങ്കിനെക്കുറിച്ചും അഭിപ്രായം രേഖപ്പെടുത്തിയ കെല്ലി, ഇരു രാജ്യങ്ങളുടെയും ശക്തിയുടെ ഉറവിടമായി പ്രവാസികളെ വിശേഷിപ്പിച്ചു.

ഇന്ത്യയിലെ അയർലണ്ട് എംബസിയുടെ പിന്തുണയോടെ, നോട്ട്രെ ഡാം സർവകലാശാലയിലെ കീഫ് സ്കൂൾ ഓഫ് ഗ്ലോബൽ അഫയേഴ്‌സ്, ഗ്രീൻസ്‌ബോറോയിലെ നോർത്ത് കരോലിന സർവകലാശാലയിലെ ചരിത്ര പ്രഫസർ ജിൽ ബെൻഡർ, ധീരജ് മെഹ്‌റ, സ്നേഹ് ഝാ, മധു എന്നിവർ സമ്മേളനം സംഘടിപ്പിച്ചു. അക്കാദമിക് വിദഗ്ദ്ധരുടെ സംഭാവനകളോടെയായിരുന്നു ഈ ചർച്ചകൾ.

Photo and News Source: Sathyam Online