ഡബ്ലിൻ സെൻട്രലിലും ഗോൾവേ വെസ്റ്റിലും ഉപതെരഞ്ഞെടുപ്പ് മെയ് 22-ന് നടക്കുമെന്ന് തീരുമാനിച്ചു. ഡബ്ലിൻ സെൻട്രലിലെ സീറ്റ് മുന്‍ധനകാര്യമന്ത്രി പാസ്‌കല്‍ ഡോണഹോ രാജിവച്ചതോടെയാണ് ഒഴിവായത്. ഗോൾവേ വെസ്റ്റിൽ ടിഡി കാതറിൻ കോനലി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചതോടെയാണ് സീറ്റ് ഒഴിവായത്.

ഡബ്ലിൻ സെൻട്രലിൽ 57,000 വോട്ടരും ഗോൾവേ വെസ്റ്റിൽ 103,000 വോട്ടരുമുണ്ട്. മെയ് 1 രാത്രി 12 മണി വരെ നാമനിർദ്ദേശപത്രികൾ സമർപ്പിക്കാം. ഗോൾവേ വെസ്റ്റിൽ ഫിയനാ ഫാളിന്റെ സ്ഥാനാർത്ഥി കിലിയൻ കീനാണ്. ഫിനഗേലിനായി ഷോൺ കൈൻ, ദി ഐറിഷ് പീപ്പിളിനായി എജെ കാഹിൽ മത്സരിക്കും. സ്വതന്ത്രരായ മൈക്ക് കബ്ബാർഡ്, ഷീല ഗാരിറ്റി, തോമസ് വെൽബി എന്നിവരും പങ്കെടുക്കുന്നു.

പ്രധാന പ്രതിപക്ഷമായ ഷിൻ ഫെയ്‌ന് വേണ്ടി മാർക്ക് ലോഹൻ, സോഷ്യലിസ്റ്റ് ഡെമോക്രാറ്റ്സിനായി മാറ്റ് നിക് ഫ്ഹിയോൻ, ഗ്രീൻ പാർട്ടിക്കായി നിയാല്‍ മർഫി, പീപ്പിൾ ബിഫോർ പ്രോഫിറ്റിനായി ഡെന്നിസ് റൂക്ക്, അന്റുവിനായി ഓർള നുജന്റ്, ലേബർ പാർട്ടിക്കായി ഹെലൻ ഓഗ്ബു, ഇൻഡിപെൻഡന്റ് അയർലണ്ടിനായി നോയൽ തോമസ് എന്നിവരും മത്സരിക്കും.

ഡബ്ലിൻ സെൻട്രലിൽ ഫിയനാ ഫാളിന്റെ സ്ഥാനാർത്ഥി ജോൺ സ്റ്റീഫൻസ് ആണ്. ഫിനഗേലിനായി മേയർ റേ മക്ആഡം, ഷിൻ ഫെയ്‌ന് വേണ്ടി ജാനിസ് ബോയ്‌ലൻ, പീപ്പിൾ ബിഫോർ പ്രോഫിറ്റിനായി മറ്റൊരു സ്ഥാനാർത്ഥി എന്നിവരും രംഗത്തുണ്ട്.

Photo and News Source: Sathyam Online