ട്രംപ് ഇറാനുമായുള്ള വെടിനിർത്തൽ ചർച്ചകൾ രണ്ട് ദിവസത്തിനുള്ളിൽ പാകിസ്താനിൽ തുടരുമെന്ന് സൂചിപ്പിച്ചു. ഇസ്ലാമാബാദിലെ ആദ്യ ഘട്ട ചർച്ചകൾ കരാറില്ലാതെ പിരിഞ്ഞു. ജനീവയിലോ രണ്ടാം ഘട്ട ചർച്ച ഇസ്ലാമാബാദിലോ നടക്കുമെന്നായിരുന്നു ട്രംപിന്റെ മുൻ അറിയിപ്പ്. ഇതിനിടെ വാഷിങ്ടണിലെ സമാധാന ചർച്ചകൾ പുരോഗമിക്കവെ ലെബനോനിൽ ഇസ്രായേലിന്റെ ആക്രമണം കടുപ്പിച്ചു. തെക്കൻ ലെബനോനിലെ ടയർ ജില്ലയിലായിരുന്നു ആക്രമണം. അതിർത്തിക്കടുത്തുള്ള ഹനീൻ പട്ടണത്തിലും വ്യോമാക്രമണം നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Photo and News Source: 24 News


