ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥരായി ഇടപെട്ട പാകിസ്താൻ, യുഎസ്-ഇറാൻ ചർച്ചയ്ക്കായി ഒരുക്കിയ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ബില്ല് അടയ്ക്കാൻ പോലും കഴിയാതെ വന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെറീന ഹോട്ടലിലായിരുന്നു ചർച്ച. ഹോട്ടലുടമയുടെ നിർബന്ധത്തിനു ശേഷമാണ് ബില്ലിന്റെ ഭാഗിക അടവ് നടന്നത്.
രാജ്യത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള ചർച്ചകൾക്ക് കൂടുതൽ ചൂട് നൽകിയ ഈ സംഭവം, അടിസ്ഥാന സൗകര്യങ്ങളുടെ പരാജയമായി വിലയിരുത്തപ്പെടുന്നു. ഏപ്രിൽ 10-12ന് നടന്ന ചർച്ചയ്ക്ക് അതീവ സുരക്ഷയായിരുന്നു ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, കരാർ വ്യവസ്ഥകളിൽ ഒത്തുതീർപ്പുണ്ടാകാത്തതിനാൽ ചർച്ച പൂർണ്ണമായും അലസിപ്പോയി. തുടർന്നുള്ള ചർച്ചകൾ വ്യാഴാഴ്ച മുതൽ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.
Photo and News Source: Newsthen


