തീവണ്ടിയാത്ര ഇഷ്ടപ്പെടാത്തവർ ആരും കുറവല്ല. എന്നാൽ, മലയോര തീവണ്ടികളിലെ യാത്രക്ക് പ്രത്യേകതയുണ്ട്. ഇന്ത്യയിലെ മൂന്ന് പ്രധാന മലയോര തീവണ്ടിപ്പാതകൾ യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡാര്‍ജിലിങ് ഹിമാലയന്‍, നീലഗിരി, കല്‍ക്ക-ഷിംല എന്നിവയാണ് ആ പാതകൾ. പരമ്പരാഗത തീവണ്ടികളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ടോയ് ട്രെയിനുകളാണ് ഓടുന്നത്.
നീലഗിരി മലയോര റെയില്‍വേ മേട്ടുപ്പാളയം മുതൽ ഊട്ടി വരെ നീളുന്നു. നീലഗിരി മലനിരകളിലൂടെ സഞ്ചരിക്കുന്ന ഈ തീവണ്ടി മണിക്കൂറിൽ 10 കിലോമീറ്റർ മാത്രം വേഗത്തിൽ സഞ്ചരിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 330 മീറ്റർ ഉയരത്തിലുള്ള മേട്ടുപ്പാളയത്തില്‍നിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ഊട്ടിയിലേക്ക് യാത്ര ചെയ്യുന്നു. നിരവധി സിനിമകളിലും ഈ തീവണ്ടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കല്‍ക്ക-ഷിംല മലയോര റെയില്‍വേ ‘മലനിരകളുടെ റാണി’ എന്നറിയപ്പെടുന്ന ഷിംലയിലേക്ക് കല്‍ക്കയിൽനിന്ന് ഓടുന്നു. 96 കിലോമീറ്റർ നീളമുള്ള ഈ പാതയിൽ ജനുവരിയില്‍ യാത്ര ചെയ്യുമ്പോൾ മഞ്ഞ് മൂടിയ കാഴ്ചകൾ കാണാം. വിദേശികൾ ഉൾപ്പെടെ എല്ലാവരെയും ഈ യാത്ര വിസ്മയിപ്പിക്കും.
Photo and News Source: Kairali News



