തിരുവനന്തപുരം: ഉഷ്ണതരംഗം മൂലം സംസ്ഥാനത്ത് സാഹചര്യം വഷളാകുന്നതോടെ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.
ഉഷ്ണതരംഗ സാഹചര്യം വിലയിരുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാനുമാണ് യോഗം. നാളെ രാവിലെ 11 മണിക്ക് ഓൺലൈനായി യോഗം ചേരും. ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർക്കും പങ്കെടുക്കാൻ നിർദ്ദേശമുണ്ട്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ചൂട് ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ഉഷ്ണതരംഗ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ചൂട് വർധിക്കുന്നതിനൊപ്പം അൾട്രാവയലറ്റ് വികിരണവും ഉയർന്നുകൊണ്ടിരിക്കുന്നു. ഇത് കാരണം പൊതുജനങ്ങൾക്കായി വിവിധ ഏജൻസികൾ സുരക്ഷ മുൻകരുതലുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
പകൽ 11 മുതൽ 3 വരെയുള്ള സമയങ്ങളിൽ ശരീരത്തിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ്, പാദരക്ഷകൾ എന്നിവ നിർബന്ധമായും ധരിക്കണമെന്ന് നിർദ്ദേശമുണ്ട്. ലോക്ഡൗണിനു സമാനമായ ജാഗ്രത സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. പലയിടങ്ങളിലും വേനൽ മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനം ഉണ്ടാകുന്നില്ല.
Photo and News Source: Janam TV



