ന്യൂഡൽഹി: ഇന്ത്യയിൽ വാട്സാപ്പിലൂടെ നേരിട്ട് മൊബൈൽ റീചാർജ് ചെയ്യാനുള്ള പുതിയ സംവിധാനം ആരംഭിച്ചു. പേയു (PayU)യുമായുള്ള സഹകരണത്തോടെയാണ് ഈ സേവനം നടപ്പിലാക്കുന്നത്. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (Vi) തുടങ്ങിയ ടെലികോം കമ്പനികളുടെ നമ്പറുകൾക്ക് റീചാർജ് ചെയ്യാൻ കഴിയും.
വാട്സാപ്പ് ഹോംസ്ക്രീനിലെ ₹ ഐക്കൺ ക്ലിക്ക് ചെയ്ത് വേഗത്തിൽ റീചാർജ് പൂർത്തിയാക്കാം. യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടക്കാനും സൗകര്യമുണ്ട്. മെസേജിംഗിനു പുറമെ പേയ്‌മെന്റ്, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ സേവനങ്ങളിലേക്ക് വാട്സാപ്പ് വ്യാപിപ്പിക്കുന്നത് ഡിജിറ്റൽ വിപണിയിൽ ആധിപത്യം ഉറപ്പിക്കാനാണ്.
മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ആദ്യം ലഭ്യമായിരുന്നു. ഇപ്പോൾ റീചാർജ് സൗകര്യവും എത്തിയിരിക്കുന്നു. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഘട്ടം ഘട്ടമായാണ് ഈ ഫീച്ചർ ലഭ്യമാക്കുന്നത്. വരും ആഴ്ചകളിൽ എല്ലാ ഉപഭോക്താക്കൾക്കും ഈ സേവനം പ്രയോജനപ്പെടും. ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയവയ്ക്ക് വെല്ലുവിളിയാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
Photo and News Source: Kerala Online News



