ഡൽഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ നീങ്ങുകയാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു. രാഷ്ട്രീയ കക്ഷികളെ കൈകാര്യം ചെയ്യുന്നതിൽ കമ്മീഷൻ വ്യക്തമായ വിവേചനം കാണിക്കുന്നുവെന്നും, ഈ നിലപാടിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായും ബിജെപിയുടെ ഒരു വകുപ്പായി മാറിയിരിക്കുന്നുവെന്നും, പ്രധാനമന്ത്രിയുടെ പെരുമാറ്റച്ചട്ട ലംഘനത്തിനും അവകാശലംഘനത്തിനും കമ്മീഷൻ ക്ലീൻ ചിറ്റ് നല്കിയതായി അദ്ദേഹം ആരോപിച്ചു. അതേസമയം, യാതൊരു അടിസ്ഥാനവുമില്ലാതെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന് ഖാർഗെയ്ക്ക് 24 മണിക്കൂറിനകം മറുപടി നല്കണമെന്ന് നോട്ടീസ് നല്കിയതും കമ്മീഷന്റെ ഇരട്ടത്താളിത്ത്വമാണ്.
പ്രധാനമന്ത്രിക്കെതിരെ നല്കിയ പരാതിയെ നിരാകരിച്ച കമ്മീഷൻ, സ്ത്രീ സംവരണ നിയമത്തിന്റെ മറവിൽ മണ്ഡല പുനർനിർണ്ണയം പരാജയപ്പെടുത്തിയതിനെ തുടർന്ന് പാർലമെന്റിലെ വോട്ടെടുപ്പിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം ചട്ടലംഘനമാണെന്ന് വ്യക്തമാക്കിയിട്ടും കമ്മീഷൻ മൗനമവലംബിച്ചതും ഗുരുതരമായ ആശങ്കയുണ്ടാക്കുന്നു. പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ നിരവധി തവണ കോൺഗ്രസിന്റെ പേര് ഉദ്ധരിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
Photo and News Source: Sathyam Online



