ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാനുള്ള പ്രമേയം രാജ്യസഭയിൽ സമർപ്പിക്കാൻ 73 എംപിമാർ ഒപ്പിട്ടു. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിൽ പക്ഷപാതം കാണിക്കുന്നുണ്ടെന്നാണ് ആരോപണം. 50 ഒപ്പുകളാണ് ആവശ്യമെങ്കിലും 73 പേർ ഒപ്പിട്ടു. കോൺഗ്രസ്, ടിഎംസി, എസ്പി, ഡിഎംകെ, ഇടതുപക്ഷ പാർട്ടികൾ, ശിവസേന (യുബിടി), എൻസിപി (എസ്പി), ആർജെഡി, ഐയുഎംഎൽ തുടങ്ങിയ പാർട്ടികളിലെ നേതാക്കൾ ഉൾപ്പെടുന്നു.
പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയ്‌ക്കെതിരെയുള്ള പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. രാജ്യസഭാ സെക്രട്ടറി ജനറലിന് കോൺഗ്രസ് നേതാവ് ജയറാം രമേശും ടിഎംസി നേതാവ് സാഗരിക ഘോഷും ചേർന്ന് നോട്ടീസ് സമർപ്പിച്ചു. പരാതികളിൽ ഇനിയും പ്രതികരണം നൽകിയിട്ടില്ലെന്ന് നോട്ടീസിൽ പറയുന്നു. ലോക്സഭയിലും സമാന നോട്ടീസുകൾ സമർപ്പിച്ചെങ്കിലും അവ തള്ളിക്കളഞ്ഞു.
Photo and News Source: Mathrubhumi



