തിരുവനന്തപുരത്ത്, അധ്യാപകരുടെ ജാത്യാധിക്ഷേപത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിതിന് രാജിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുമെന്ന് സി.പി.എമ്മും പ്രഖ്യാപിച്ചു. കോൺഗ്രസും മുൻപേ വീട് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിടുമെന്നും ഏപ്രിൽ 19-ന് പണി ആരംഭിക്കുമെന്നും എ.എ. റഹീം പറഞ്ഞു. കുടുംബവുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്സ് ആദ്യ ഗഡുവായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് രാജന്റെ പിതാവ് രാജന് കൈമാറി. വീടിന്റെ പണി പൂർത്തിയായ ശേഷം രണ്ടാം ഘട്ട തുകയും നൽകുമെന്ന് കോൺഗ്രസ്സ് വാഗ്ദാനം ചെയ്തു. നിതിന് രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് നടത്തുന്നതിന് രണ്ട് അഭിഭാഷകരെ

നിയമിച്ചിട്ടുണ്ടെന്നും കോൺഗ്രസ്സ് വ്യക്തമാക്കി.

Photo and News Source: Siraj Live