ഇന്നത്തെ കാലത്ത് വിപണിയിൽ ലഭ്യമായ മിക്ക ഹെയർ ജെല്ലുകളും രാസവസ്തുക്കൾ നിറഞ്ഞവയാണ്. തുടർച്ചയായി ഉപയോഗിക്കുന്നത് മുടിക്ക് കേടുപാടുകൾ വരുത്തും. എന്നാൽ പ്രകൃതിദത്ത ഹെയർ ജെൽ ഉപയോഗിക്കുന്നത് മുടിക്ക് കരുത്തും തിളക്കവും നൽകുന്നു. തലയോട്ടിയുടെ ആരോഗ്യത്തിനും ഇത് ഗുണകരമാണ്.

കറ്റാർ വാഴയുടെ പൾപ്പ് മിക്സിയിൽ അരച്ചെടുത്ത് ജെൽ തയ്യാറാക്കാം. ഇതിൽ റോസ് വാട്ടർ ചേർത്താൽ സ്വാഭാവിക തിളക്കം കൂടും. പൂർണ്ണമായും പ്രകൃതിദത്തമായതിനാൽ സുരക്ഷിതമാണെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

ഫ്ലാക്സ് സീഡുകൾ വെള്ളത്തിൽ തിളപ്പിച്ച് അരിച്ചെടുത്ത് തണുപ്പിച്ചാൽ ജെൽ രൂപപ്പെടും. ചുരുണ്ട മുടിക്ക് ഏറ്റവും ഫലപ്രദമാണെന്ന് കരുതപ്പെടുന്നു. ഈ ജെൽ ദിവസേന ഉപയോഗിക്കാവുന്നതാണ്. രാസവസ്തുക്കൾ ഇല്ലാത്തതിനാൽ പാർശ്വഫലങ്ങളൊന്നുമില്ല. മുടി സ്വാഭാവികമായി തിളങ്ങുകയും എളുപ്പത്തിൽ സ്റ്റൈൽ ചെയ്യാനും സഹായിക്കുന്നു.

Photo and News Source: Janmabhumi