ന്യൂഡൽഹി: ആംആദ്മി പാർട്ടിയിൽ വൻ പിളർപ്പ്. രാജ്യസഭാംഗമായ രാഘവ് ഛദ്ദയടക്കം ഏഴ് എംപിമാർ ബിജെപിയിലേക്ക് ചേരുന്നു. ആംആദ്മി പാർട്ടിയിൽ നിന്നുള്ള 10 രാജ്യസഭാ എംപിമാരിൽ മൂന്നിൽ രണ്ടും ബിജെപിയിൽ ചേരുമെന്ന് ഛദ്ദ പ്രസ്താവിച്ചു. സ്വാതി മാലിവാൾ, ഹർഭജൻ സിംഗ്, സന്ദീപ് പഥക്, അശോക് മിത്തൽ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും പിന്തുണച്ചു.
രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്ത് നിന്ന് ചദ്ദയെ നീക്കിയതിനെ തുടർന്നായിരുന്നു ഈ കൂട്ട രാജി. ‘തെറ്റായ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ശരിയായ മനുഷ്യനായിരുന്നു ഞാൻ. ജനങ്ങളുടെ അടുത്തേക്ക് പോവുകയാണ്’ എന്ന് ഛദ്ദ പറഞ്ഞു. ആംആദ്മി പാർട്ടിയുടെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ ആഗ്രഹിക്കാത്തതിനാലാണ് പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് അകന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘പതിനഞ്ചു വർഷം എ.എ.പിക്കുവേണ്ടി സമർപ്പിച്ചു. ഇപ്പോൾ സത്യസന്ധമായ രാഷ്ട്രീയം ചെയ്യുകയാണ്’ എന്നും അദ്ദേഹം പറഞ്ഞു. ആംആദ്മി പാർട്ടിയുടെ മൂല്യങ്ങളിൽ നിന്ന് അകന്നുപോയതായും ആരോപിച്ചു. ബിജെപിയിൽ ചേരുന്നതിനെ തുടർന്നുള്ള രാഷ്ട്രീയ മാറ്റങ്ങൾ ശ്രദ്ധേയമാണ്.
Photo and News Source: Janam TV



