ആം ആദ്മി പാർട്ടി (എഎപി) നേതാവ് രാഘവ് ഛദ്ദയും മറ്റ് രണ്ട് നേതാക്കളും ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. രാജ്യസഭയിലെ മൂന്നിൽ രണ്ട് എംപിമാർ ബിജെപിയുടെ ഭാഗമാകുമെന്നും അറിയിച്ചു. സഞ്ജയ് സിങ് ഒഴികെയുള്ള നേതാക്കളാണ് പാർട്ടി വിട്ടത്. വാർത്താ സമ്മേളനത്തിൽ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു.
രാഘവിനൊപ്പം അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരും എഎപി വിടുന്നതായി പ്രഖ്യാപിച്ചു. തന്റെ ഉത്തരവാദിത്തം നന്നായി പൂർത്തിയാക്കിയെന്ന് രാഘവ് പറഞ്ഞു. രാജ്യസഭയിൽ കേന്ദ്രത്തെ വിമർശിക്കുന്നില്ലെന്ന പരാതി ഉയർന്നതിനെ തുടർന്ന് ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ എഎപി നീക്കം ചെയ്തിരുന്നു.
സംസാരിക്കാനുള്ള അവസരങ്ങളിൽ പ്രതിപക്ഷത്തെ ആക്രമിക്കാൻ തയ്യാറായിരുന്നില്ല. അങ്ങനെ ബിജെപിയിൽ ചേരുമോയെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു.
Photo and News Source: Kairali News



