കൊച്ചി: മിസ് യൂണിവേഴ്‌സ് കേരള 2025 മത്സരം മെയ് 22 മുതൽ 26 വരെ കൊച്ചിയിലെ മെറിഡിയൻ ഹോട്ടലിലാണ് സംഘടിപ്പിക്കുന്നത്. ക്വീൻ ഫ്രെയിം സ്റ്റുഡിയോസാണ് സംഘാടകർ. ബീനാ കണ്ണൻ കൊറ്റിയൂർ ആണ് ടൈറ്റിൽ സ്പോൺസർ. ആറു ദിവസങ്ങളിലായാണ് മത്സരം നടക്കുന്നത്. മിസ് യൂണിവേഴ്‌സ് ഇന്ത്യയിലേക്കുള്ള കേരളത്തിന്റെ പ്രതിനിധിയെ തെരഞ്ഞെടുക്കും.

24 മത്സരാർത്ഥികളാണ് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുന്നത്. ഓഡിഷനുകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഇവർ 25-ന് കൊച്ചി ശീമാട്ടിയിലെ ബീന കണ്ണൻ കൊറ്റിയൂറിൽ സെമിഫൈനൽ മത്സരത്തിൽ മത്സരിക്കും. ബീനാ കണ്ണൻ, മണിക വിശ്വകർമ്മ, നിഖിൽ ആനന്ദ് എന്നിവരാണ് വിധികർത്താക്കൾ. വിജയികൾ 26-ന് ഗ്രാൻഡ് ഫിനാലെയിൽ റാംപിലെത്തും.

മിസ് ഇന്റർനാഷണൽ ഇന്ത്യ റൂഷ് സിന്ധു, നിഖിൽ ആനന്ദ്, അംജാദ് ഖാൻ, ഐശ്വര്യ ശ്രീനിവാസൻ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ തെരഞ്ഞെടുക്കുക. പ്രശസ്ത കൊറിയോഗ്രാഫർ ഷാം ഖാൻ ആണ് പരിപാടിയുടെ ഷോ ഡയറക്ടർ. അർച്ചന രവി ആണ് മിസ് യൂണിവേഴ്‌സ് കേരളയുടെ ഡയറക്ടർ.

Photo and News Source: Mathrubhumi