ന്യൂഡൽഹിയിൽ വൻ പിളർപ്പ്. ആം ആദ്മി പാർട്ടിയിൽ നിന്നും ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപനം. രാഘവ് ഛദ്ദ, ഹർഭജൻ സിങ്, സന്ദീപ് പഥക്, അശോക് മിത്തൽ, സ്വാതി മലിവാൾ, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവർ പാർട്ടി മാറുന്നു. രാജ്യസഭയിലെ 10 എഎപി എംപിമാരിൽ മൂന്നിൽ രണ്ട് പേരും ബിജെപിയിൽ ലയിക്കുമെന്നാണ് റിപ്പോർട്ട്. ഭരണഘടനാപരമായ വ്യവസ്ഥകൾ പാലിച്ച് ലയനത്തിന് തയ്യാറാണെന്ന് രാഘവ് ഛദ്ദ വെളിപ്പെടുത്തി.

'തെറ്റായ പാർട്ടിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ജനങ്ങളോട് കൂടുതൽ അടുത്ത് പോകാനാണ് ഈ തീരുമാനം' എന്നദ്ദേഹം വ്യക്തമാക്കി. പതിനഞ്ച് വർഷമായി എഎപിക്കായി പ്രവർത്തിച്ചെങ്കിലും പാർട്ടി തന്റെ മൂല്യങ്ങളിൽ നിന്ന് അകന്നുപോയെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയിൽ ലയിച്ചാലും എംപി സ്ഥാനം നഷ്ടമാകില്ലെന്നും അദ്ദേഹം ഉറപ്പിച്ചു. കേന്ദ്രമന്ത്രി പദവി ലഭിക്കുമെന്നാണ് സൂചനകൾ.

Photo and News Source: Samakalika Malayalam