ന്യൂഡൽഹി: കനത്ത ചൂടിനൊടുവിൽ തെക്കുപടിഞ്ഞാറൻ കാലവർഷം മെയ് അവസാനത്തോടെ എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യൂറോപ്യൻ സെൻ്റട്രൽ ഫോർ മീഡിയം റേഞ്ച് വെതർ ഫോർ കാസ്റ്റ്സ് പ്രകാരം, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മെയ് 27-29 നും കേരളത്തിലും തമിഴ്നാട്ടിലും മെയ് 25-ജൂൺ 1 നും ഇടയിൽ മഴ ലഭിക്കാനാണ് സാധ്യത.
സാധാരണ മഴ തന്നെയായിരിക്കും ഈ കാലയളവിൽ ലഭിക്കുക. കാലാവസ്ഥ വ്യതിയാനം ഉണ്ടാകാത്തപക്ഷം മെയ് 25 ന് തന്നെ കേരളത്തിൽ കാലവർഷം എത്തും. ഇത്തവണ എൽനിനോ സാന്നിധ്യം ഇല്ലാത്തതിനാൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാനും ഈർപ്പമുള്ള മേഘങ്ങൾ ഇന്ത്യൻ തീരത്തേക്ക് എത്താനുമുള്ള സാധ്യത റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നു.
കാലാവസ്ഥ വകുപ്പിന്റെ പ്രവചനമനുസരിച്ച്, മെയ് പകുതിയോടെ തന്നെ കേരളത്തിൽ കാലവർഷം ആരംഭിക്കും. കനത്ത ചൂടിൽ നിന്നുള്ള ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്.
Photo and News Source: Malayalam Express



