തമിഴ് സിനിമയിലെ മലയാളി നടി മമിത ബൈജു ‘ബ്രൗൺ ഫേസ്’ വിവാദത്തെത്തുടർന്ന് പ്രതികരിച്ചു. ധനുഷ് ചിത്രമായ ‘കര’യിൽ അവരുടെ നിറം മാറ്റിയതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നിരുന്നു.

‘ഞാൻ ലഭിച്ച അവസരം ശരിയായി ഉപയോഗിച്ചതേയുള്ളൂ. ഒരു നടിയെന്ന നിലയിൽ എല്ലാത്തരം വേഷങ്ങളും പരീക്ഷിക്കണമെന്നതാണ് എന്റെ ആഗ്രഹം. ആര് ഏത് വേഷം ചെയ്യണം എന്നത് സിനിമയുടെ അണിയറപ്രവർത്തകരുടെ തീരുമാനമാണ്. അത് അനീതിയല്ല’ എന്നാണ് മമിത പറഞ്ഞത്.

തമിഴ് നാട്ടിലെ സ്ത്രീയായി വേഷമിടുമ്പോൾ, ആ പ്രദേശവാസികൾക്ക് താനും അവരിൽ ഒരാളാണെന്ന് തോന്നിയാലേ വിജയമെന്ന് മമിത വിശ്വസിക്കുന്നു. മറ്റൊരു ഭാഷയിൽ അഭിനയിച്ച് തന്റെ കഴിവ് തെളിയിക്കുക എന്നത് ഒരു നടിക്ക് വലിയ വെല്ലുവിളിയാണ്.

തന്റെ അതിരുകൾ മറികടന്ന് മികച്ച പ്രകടനം കാഴ്ചവെക്കുക എന്നത് തന്റെ കടമയാണെന്നും മമിത കൂട്ടിച്ചേർത്തു. ഇപ്പോൾ മലയാളത്തിനു പുറമെ തമിഴിലും നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മമിത. ‘കര’ റിലീസിനു ശേഷം സൂര്യയോടൊപ്പമുള്ള ചിത്രവും അണിയറയിലുണ്ട്.

Photo and News Source: Malayali Life