ലോകത്തെ ഏറ്റവും വലിയ ഗർഭനിരോധന ഉറ നിർമ്മാതാക്കളായ മലേഷ്യൻ കമ്പനി കാരക്സ്, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെത്തുടർന്ന് ഉറകളുടെ വില 30 ശതമാനം വരെ ഉയർത്തുമെന്ന് അറിയിച്ചു. ഇറാനുമായുള്ള യുഎസിന്റെ സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ അസംസ്കൃത വസ്തുക്കളുടെ വിതരണം തടസപ്പെട്ടതിനാലാണ് വിലക്കൂട്ടം. കാരക്സിന്റെ സിഇഒ ഗോ മിയ കിയാറ്റ്, ഉൽപാദനച്ചെലവ് ഗണ്യമായി വർദ്ധിച്ചതായി സൂചിപ്പിച്ചു.
നിലവിൽ 12 ഡ്യൂറക്സ് ഉറകളുടെ പായ്ക്കറ്റിന്റെ വില 270 രൂപയിൽ നിന്ന് 324 രൂപയായി ഉയരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘർഷം തുടരുന്നതോടെ വില ഇനിയും ഉയരാനുള്ള സാധ്യതയുണ്ട്. കാരക്സ് വർഷംതോറും 500 കോടി ഉറകൾ നിർമ്മിക്കുന്ന കമ്പനിയാണ്. ഡ്യൂറെക്സ്, ട്രോജൻ തുടങ്ങിയ ബ്രാൻഡുകൾക്കും ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ പദ്ധതികൾക്കും ഇവർ ഉൽപ്പന്നങ്ങൾ നൽകുന്നു.
Photo and News Source: Kerala Online News



