ഹൂഗ്ലി നദിയിൽ തോണിയിൽ സവാരി നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗാളിലെ ദുർഭരണം അവസാനിക്കുമെന്നും ബിജെപിക്ക് വൻ വിജയം ഉറപ്പാണെന്നും പ്രസ്താവിച്ചു. കൊൽക്കത്തയിൽ വച്ച് നടന്ന പ്രചാരണ പരിപാടിയിലായിരുന്നു ഈ പ്രസ്താവന. രാവിലെയാണ് മോദി ഹൂഗ്ലി നദിയിൽ തോണിയിൽ സവാരി നടത്തിയത്. ക്യാമറയിൽ ചിത്രങ്ങളും പകർത്തിയ മോദി, പ്രഭാത നടത്തത്തിനെത്തിയവരെയും തോണിക്കാരെയും സന്ദർശിച്ചു. ബംഗാളിന്റെ വികസനത്തിനായി പ്രവർത്തിക്കാനുള്ള പ്രതിബദ്ധത ഉറപ്പിച്ചു.
ഹൗറയിൽ നിന്ന് കൊൽക്കത്തയിലേക്ക് റോഡ് ഷോ നടത്തിയ മോദി, വൈകീട്ടു ബേലൂരിലെ ശ്രീരാമകൃഷ്ണ മഠം സന്ദർശിച്ചു. ബംഗാളിലെ ഉയർന്ന പോളിംഗ് ശതമാനം ബിജെപിക്ക് അനുകൂലമായ ഫലം ഉറപ്പാക്കുമെന്നും മോദി പറഞ്ഞു. ടിഎംസിക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്നും, എല്ലാവരും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നും പ്രസ്താവിച്ചു. ബംഗാളിനെ കൊള്ളയടിക്കാൻ മാത്രമാണെന്നും ടിഎംസിയെ കുറ്റപ്പെടുത്തി. കൊൽക്കത്ത ജാദവ്പൂരിലെ റാലിയിൽ നടത്തിയ പ്രസ്താവനയായിരുന്നു ഇത്.
Photo and News Source: Asianet News



