കുവൈത്ത് വിമാനത്താവളം വീണ്ടും പ്രവർത്തനം ആരംഭിച്ചു. എട്ട് ആഴ്ചയായി അടച്ചിരുന്ന വിമാനത്താവളം ഇന്നലെ വൈകിട്ട് തുറന്നു. എന്നാൽ, വ്യോമഗതാഗതം പുനരാരംഭിക്കുന്നത് ഏപ്രിൽ 26-ന് ഞായറാഴ്ച മാത്രമാണ്. സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷം കുവൈത്ത് എയർവേസ് നാലാം ടെർമിനലിൽ നിന്ന് പരിമിതമായ സേവനങ്ങൾ ആരംഭിക്കും.
ജസീറ എയർവേയ്സും 26-ന് സേവനങ്ങൾ പുനരാരംഭിക്കും. അവരുടെ സർവീസുകൾ ടെർമിനൽ അഞ്ചിൽ നിന്ന് ഡൽഹി, ബൈറൂട്ട്, മുംബൈ, ദമാസ്കസ്, കൊച്ചി, ഇസ്താംബുൾ, അമ്മാൻ, ദുബൈ, കെയ്‌റോ എന്നിവിടങ്ങളിലേക്ക് നടത്തും.
വിമാനത്താവളം പൂർണമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് ഉറപ്പാക്കിയിട്ടുണ്ട്. മേഖലയിലെ സംഘർഷത്തെ തുടർന്ന് ഫെബ്രുവരി 28-ന് വിമാനത്താവളം അടച്ചിരുന്നു. പുതിയ തീരുമാനത്തിലൂടെ യാത്രക്കാർക്കുള്ള ക്ലേശത്തിന് താൽക്കാലിക അറുതിയാകും.
Photo and News Source: Siraj Live



