മലയാളത്തിന്റെ പ്രിയപ്പെട്ട നടി പാർവതി തിരുവോത്ത് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന 'സ്റ്റോം' എന്ന വെബ് സീരീസിന്റെ ആദ്യ ലുക്ക് ടീസർ പുറത്തിറങ്ങിയിരിക്കുന്നു. ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ചെയ്യുന്ന ഈ സീരീസ് ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ ആദ്യ നിർമ്മാണ സംരംഭമാണ്.
സ്വപ്നങ്ങളും രഹസ്യങ്ങളും പേറുന്ന അഞ്ച് സ്ത്രീകളുടെ കഥയാണ് സ്റ്റോം അവതരിപ്പിക്കുന്നത്. പാർവതിയോടൊപ്പം ഹൃത്വിക്കിന്റെ ഗേൾഫ്രണ്ട് സബാ ആസാദ്, അലയ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശർമ എന്നിവരും ഈ സീരീസിൽ അഭിനയിക്കുന്നു.
എച്ച്ആർഎക്സ് ഫിലിംസിന്റെ ബാനറിൽ ഹൃത്വിക് റോഷനും ഇഷാൻ റോഷനും ചേർന്നാണ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. സംവിധാനം അജിത്പാൽ സിങ്ങും, തിരക്കഥ അജിത്പാൽ സിങ്ങ്, ഫ്രാങ്കോയിസ് ലുണൽ, സ്വാതി ദാസ് എന്നിവരുമാണ് ഒരുക്കിയിരിക്കുന്നത്.
ഹൃത്വിക്കിന്റെ ആദ്യ നിർമ്മാണ സംരംഭമായ ഈ സീരീസ് വലിയ പ്രതീക്ഷകൾ ജനിപ്പിക്കുന്നു.
Photo and News Source: Sathyam Online



