മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ‘മായൻ’ എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ നടന്നു. ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ അനാഛാദനം സിജി സച്ചിയും സജിതയും നിർവ്വഹിച്ചു. അണിയറ പ്രവർത്തകരും മലയാള സിനിമയിലെ പ്രമുഖരും പങ്കെടുത്തു. കളങ്കാവലിന് ശേഷം ജിതിൻ കെ ജോസിന്റെ സംവിധാനത്തിലുള്ള ഈ ചിത്രം കഴിഞ്ഞ മാസം പ്രഖ്യാപിച്ചു. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ മൂന്നാമത്തെ ചിത്രമായ ‘മായൻ’ റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.
ചിത്രവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റും ചിത്രങ്ങളും വലിയ ചർച്ചകൾ സൃഷ്ടിച്ചു. ‘കറുത്തച്ചനൂട്ട്’ എന്ന വിഷയം മലയാള സാഹിത്യത്തിലും പ്രസിദ്ധമാണ്. ഈ വിഷയത്തെ അടിസ്ഥാനമാക്കിയാണോ ചിത്രം ഒരുങ്ങുന്നത് എന്ന് അണിയറ പ്രവർത്തകർ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. ജയസൂര്യ, നൈല ഉഷ, വിജയ് ബാബു, നിരഞ്ജന അനൂപ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ക്ലങ്കാവൽ ടീമിലെ സാങ്കേതിക പ്രവർത്തകർ എല്ലാം തന്നെ ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു. ഫൈസൽ അലി ക്യാമറ, മുജീബ് മജീദ് സംഗീതം, പ്രവീൺ പ്രഭാകർ എഡിറ്റിംഗ് നിർവഹിക്കുന്നു.
Photo and News Source: Malayalam Express


