ഒരു ഡോളറിന് 95 രൂപയോളം ചെലവാകുന്ന സ്ഥിതിയാണ് ഇപ്പോൾ ഇന്ത്യയിൽ. കറൻസികളുമായുള്ള മത്സരത്തിൽ രൂപയുടെ മൂല്യം വീഴുകയാണ്. ഈ സന്ദർഭത്തിൽ ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്തനാഗേശ്വരൻ പറയുന്നു: ''രൂപയുടെ മൂല്യം ശരിക്കും ഉയരേണ്ടത്. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക സ്ഥിതി മുഴുവൻ രൂപ പ്രകടിപ്പിക്കുന്നില്ല. നമ്മുടെ കഴിവുകളെ വച്ചുനോക്കിയാൽ രൂപയുടെ മൂല്യം ഇപ്പോഴത്തെ നിലയേക്കാൾ കൂടിയായിരിക്കണം.''
രൂപയുടെ ദൗർബല്യം ഇപ്പോൾ മാത്രമല്ല. കഴിഞ്ഞ പല വർഷങ്ങളായി രൂപയുടെ മൂല്യം ഓരോ വർഷവും 2-3 ശതമാനം കുറഞ്ഞുകൊണ്ടിരിക്കുന്നു. അനന്തനാഗേശ്വരന്റെ വാദം ചൂടേറിയ ചർച്ചയാണ്. അദ്ദേഹം ബ്ലൂംബർഗ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ രൂപ യഥാർത്ഥ മൂല്യത്തേക്കാൾ കുറഞ്ഞു (undervalued) കാണപ്പെടുന്നു എന്ന് വ്യക്തമാക്കി.
രൂപയുടെ മൂല്യ ഇടിയുന്നതിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും, ഇത് ആഭ്യന്തര ദൗർബല്യമല്ല. മറിച്ച്, ഡോളറിന്റെ ആഗോള ശക്തിയാണ് കാരണം എന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയുടെ വേഗത്തിലുള്ള സാമ്പത്തിക വളർച്ച, ഉറച്ച ആഭ്യന്തര ഡിമാൻഡ്, നിയന്ത്രിത പണപ്പെരുപ്പം എന്നിവ രൂപയുടെ നിലവിലെ മൂല്യത്തിൽ പ്രതിഫലിപ്പിക്കുന്നില്ല. ആഗോള സാഹചര്യങ്ങളിലും ഉയർന്ന പലിശനിരക്കും സുരക്ഷിത നിക്ഷേപങ്ങളിലേക്കുള്ള തിരക്ക് രൂപയെ ബാധിക്കുന്നു.
Photo and News Source: Dhanam



