മാരുതി സുസുക്കി ഇന്ത്യയിലെ വാഹനനിർമ്മാണ മേഖലയിൽ തനതായ സ്ഥാനം നിലനിർത്തുന്നു. കുറഞ്ഞ മെയിന്റനൻസ് ചെലവും സാധാരണക്കാർക്ക് താങ്ങാവുന്ന വിലയും മാരുതിയുടെ പ്രത്യേകതയാണ്. 2025-26 സാമ്പത്തിക വർഷത്തിൽ 23.47 ലക്ഷം കാറുകൾ നിർമ്മിച്ച് പുറത്തിറക്കിയ മാരുതി, രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമ്മാതാക്കളുടെ റെക്കോർഡ് സ്വന്തമാക്കി.
ഈ നേട്ടം മറ്റൊരു പാസഞ്ചർ വാഹനനിർമ്മാതാവിനും കൈവരിക്കാനാവില്ല. സുസുക്കി മോട്ടോർ കോർപ്പറേഷന്റെ ആഗോള നിർമ്മാണ പ്ലാന്റുകളിൽ മാരുതി ഒന്നാമതെത്തി. വർഷം മുഴുവനും സ്ഥിരമായ ഉത്പാദനം നിലനിർത്തുന്നതിൽ ഡിസയർ, ഫ്രോങ്ക്സ്, സ്വിഫ്റ്റ്, എർട്ടിഗ, ബലേനോ എന്നീ അഞ്ച് മോഡലുകൾ വലിയ പങ്കുവഹിച്ചു.
ഓരോ മോഡലും രണ്ട് ലക്ഷം യൂണിറ്റ് നിർമ്മാണം മറികടന്നതോടെ, സെഡാൻ, ഹാച്ച്ബാക്കുകൾ, കോംപാക്‌ട് എസ്‌യുവി, എംപിവി എന്നിവയെല്ലാം ഒരേസമയം ഉയർന്ന ഉത്പാദന കണക്കുകൾ കൈവരിച്ചു. ടാറ്റ പോലെ ഒരു ഉൽപ്പന്നത്തെ ആശ്രയിക്കാതെ, ഏതെങ്കിലും മാസം ഒരു മോഡലിന്റെ വിൽപ്പന കുറഞ്ഞാലും മറ്റൊരു മോഡൽ മുന്നോട്ട് പോകുന്ന രീതിയാണ് മാരുതി സ്വീകരിച്ചിരിക്കുന്നത്.
Photo and News Source: DriveSpark



