പത്തനംതിട്ടയിലെ ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവത്തിൽ പമ്പ പോലീസ് കേസെടുത്തു. അതീവ സുരക്ഷാ മേഖലയിലൂടെയുള്ള പറക്കൽ ഗൗരവകരമായ സംഭവമായി സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. മേഘാവൃതമായ അന്തരീക്ഷം കാരണം ദിശതെറ്റിയാണ് ഹെലികോപ്റ്റർ പറന്നതെന്ന് കോസ്റ്റ് ഗാർഡ് വിശദീകരിച്ചു. ശബരിമലയിൽ ഹെലികോപ്റ്റർ സാന്നിധ്യമുണ്ടായത് ആദ്യമായാണ്. ഉച്ചയ്ക്ക് 12 മണിയോടെ വട്ടമിട്ട് പറന്ന ഹെലികോപ്റ്റർ, കൊടിമരത്തിന് അഞ്ചടി മുകളിലായി നാലുവട്ടം ചുറ്റി.
ഹെലികോപ്റ്ററിലെ യാത്രികർ ശ്രീകോവിലിന്റെ ചിത്രങ്ങൾ പകർത്തിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. നിലക്കൽ, പമ്പ, സന്നിധാനം മേഖലകളിൽ ഡ്രോണുകൾ പോലും അനുവദനീയമല്ല. ഈ സാഹചര്യത്തിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും അനുമതി ഇല്ലാതെ പറന്നത് ഗൗരവമെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ റിപ്പോർട്ട് ചെയ്തു. എഡിജിപി ശ്രീജിത്ത് നൽകുന്ന അന്വേഷണ റിപ്പോർട്ടും കോടതിക്ക് കൈമാറും.
Photo and News Source: Siraj Live



