കൊച്ചി: കഠിനമായ വേനൽക്കാലത്ത് ഉപഭോക്താക്കൾക്ക് പുതിയ അനുഭവം നൽകുന്ന സ്പ്രൈറ്റ്, ‘ലെമൺ മിന്റ്’ എന്ന പുതിയ വകഭേദം ഇന്ത്യയിൽ അവതരിപ്പിച്ചു. നാരങ്ങയുടെയും പുതിനയുടെയും സവിശേഷമായ കൂട്ടുമായിട്ടാണ് പാനീയം വിപണിയിലെത്തുന്നത്. ‘മിന്റ് ലഗ, തണ്ട് രഖ്’ എന്ന പരസ്യ പ്രചാരണത്തിലൂടെ യുവതലമുറയെ ലക്ഷ്യമാക്കിയാണ് ഈ പാനീയം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സ്പ്രൈറ്റിന്റെ ക്ലിയർ ലെമൺ ഡ്രിങ്കിനൊപ്പം പുതിനയുടെ സത്ത ചേർന്നപ്പോൾ ഉണ്ടാകുന്ന ഇരട്ടി ഉന്മേഷമാണ് ഇതിന്റെ പ്രത്യേകത. നിലവിൽ തിരഞ്ഞെടുക്കപ്പെട്ട വിപണികളിൽ മാത്രമാണ് ലെമൺ മിന്റ് ലഭ്യമാവുക. വേനൽക്കാലത്ത് താൽക്കാലികമായി മാത്രം ലഭ്യമാകുന്ന ഈ ലിമിറ്റഡ് എഡിഷൻ പാനീയം, ഉപഭോക്താക്കൾക്കിടയിൽ വലിയ തരംഗം സൃഷ്ടിക്കുമെന്ന് കമ്പനി അധികൃതർ പ്രതീക്ഷിക്കുന്നു.
Photo and News Source: Malayalam Express



