എയർ ഇന്ത്യ എക്സ്പ്രസിന്റെ സ്ഥിരം യാത്രക്കാരുടെ ലോയല്റ്റി പദ്ധതി വിപുലീകരിച്ചു. നിലവിൽ ആഭ്യന്തര യാത്രക്കാർക്കു മാത്രം ലഭിച്ചിരുന്ന ഡിസ്കൗണ്ട് ഇനിമുതൽ അന്താരാഷ്ട്ര യാത്രക്കാർക്കും ലഭിക്കും. രാജ്യത്തെ ഏറ്റവും കൂടുതൽ ലോയല്റ്റി അംഗങ്ങളുള്ള എയർലൈനാണിത്.
നാല് വിഭാഗങ്ങളിലായി ലോയല്റ്റി ബോണസ് നൽകുന്നു. ഏവിയേറ്റർ വിഭാഗത്തിൽ പ്രത്യേക ഫീസ് ഇല്ലാതെ ആജീവനാന്ത അംഗത്വം ലഭിക്കും. ഓരോ 100 രൂപ ചെലവഴിക്കുന്നതിനും എട്ട് കോയിനുകൾ നേടാം. കോയിനുകൾ ഉപയോഗിച്ച് റീട്ടെയിൽ, ഇ-കൊമേഴ്സ്, ഹോസ്പിറ്റാലിറ്റി, ഫുഡ് ഡെലിവറി, ഹെൽത്ത് കെയർ മേഖലകളിൽ ഡിസ്കൗണ്ട് നേടാം.
ടാറ്റ ന്യൂപാസ് അംഗങ്ങൾക്ക് വിമാന ടിക്കറ്റിനു നാല് ശതമാനം ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ സീറ്റ്, ഭക്ഷണം, അധിക ബാഗേജിനു 30 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. വെബ്സൈറ്റിൽ ലോഗിൻ ചെയ്യുന്നവർക്ക് 500 രൂപയുടെ അധിക ഡിസ്കൗണ്ടും ലഭിക്കും.
അഞ്ചാമത്തെ വിമാനയാത്രയിൽ 2500 രൂപയുടെ യാത്രാ വൗച്ചറും പത്താമത്തെ യാത്രയിൽ 5000 രൂപയുടെ വൗച്ചറും ലഭിക്കും. പദ്ധതിയിൽ ചേരാൻ എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് ഉപയോഗിക്കാം.
Photo and News Source: Kerala Online News



