ചൂടുകൂടിയ ഈ മാസം മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന പാമ്പുകളോട് ജാഗ്രത പാലിക്കേണ്ടതാണ്. ഈ മാസം മാത്രം പാമ്പുകടിയേറ്റ് മൂന്ന് കുട്ടികളുടെ മരണമുണ്ടായി. അവധിക്കാലമായതിനാൽ കുട്ടികൾ കളിക്കാൻ പുറത്തിറങ്ങുമെന്നതിനാൽ, കാടുപിടിച്ച പ്രദേശങ്ങളിലേക്ക് വിടാതെ സൂക്ഷിക്കണം. ശരീരത്തിൽ അസ്വാഭാവികമായ മുറിവോ നീറ്റലോ ഉള്ളാൽ, ഒട്ടും വൈകിക്കാതെ ആശുപത്രിയിലെത്തിക്കണം. തലകറക്കം, ഛർദ്ദി, ശ്വാസതടസം, കണ്ണടഞ്ഞുപോവുക, വയറുവേദന, മൂക്കിലൂടെ രക്തം വരിക തുടങ്ങിയ ലക്ഷണങ്ങൾ കാണാം. കേരളത്തിൽ കാണുന്ന പാമ്പുകളിൽ പത്തിലൊന്നിനേ മാത്രമേ വിഷമുള്ളൂ.

മൂർഖൻ, ശംഖുവരയൻ, അണലി, രക്തയണലി, മുഴമൂക്കൻ കുഴിമണ്ഡലി, രാജവെമ്പാല എന്നിവയാണ് പ്രധാന വിഷപ്പാമ്പുകൾ. ചൂടുള്ള കാലാവസ്ഥയിൽ പാമ്പുകൾ കൂടുതലായി പുറത്തിറങ്ങും. വീടിന്റെ ഉൾഭാഗവും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മുറ്റത്തും നടവഴികളിലും കാടും ചപ്പുചവറുകളും നീക്കം ചെയ്യുക. പാമ്പിനെ കണ്ടാൽ വനംവകുപ്പിന്റെ രക്ഷാപ്രവർത്തകരെ ബന്ധപ്പെടുക. സർപ്പ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ സർപ്പ ജില്ലാ കോഡിനേറ്റർമാരെ ബന്ധപ്പെടാം.

Photo and News Source: Samakalika Malayalam