രാജാക്കാട്ടിലെ മുല്ലക്കാനത്തുള്ള മൈലംപറമ്പിൽ ഷാജിയുടെ വീട്ടുമുന്നിലെ ഉമ്മറത്ത് ഓരോ ദിവസവും വെളുപ്പിന് ഒരു മൂര്‍ഖൻ പാമ്പ് വന്നു കിടക്കുമായിരുന്നു. വെളുപ്പിന് 4 മണിക്ക് നടക്കാനിറങ്ങിയിരുന്ന ഷാജി, പാമ്പിനെ കണ്ടപ്പോൾ കുടിവെള്ളം കൊടുക്കാൻ തുടങ്ങി. ഏകദേശം 20 കിലോ ഭാരമുള്ള ഈ പാമ്പ് അര ലിറ്റർ വെള്ളം കുടിക്കുമായിരുന്നു.
പ്രകൃതി സ്നേഹിയായ ഷാജി, പാമ്പിനെ മാളത്തിലേക്ക് പോയെന്ന് വിശ്വസിച്ചു. എന്നാൽ, കഴിഞ്ഞ ദിവസം പാറക്കല്ലുകളുടെ ഇടയിൽ പാമ്പ് ചത്തു കിടക്കുന്നതായി കണ്ടു. ചൂടിൽ പെട്ട് മരിച്ചതാണെന്ന് കരുതി സ്വന്തം പുരയിടത്തില്‍ കുഴിച്ചിട്ടു. എന്നാൽ, പിറ്റേ ദിവസം മറ്റൊരു മൂര്‍ഖൻ ആ കുഴിമാടത്തിലേക്ക് വന്ന് പത്തി ഉയർത്തിക്കിടക്കുന്നതായി ഷാജി കണ്ടു.
കുടിവെള്ളം കൊടുത്തപ്പോൾ അത് കുടിക്കാൻ തയ്യാറായില്ല. പ്രശ്നം ഗുരുതരമാണെന്ന് മനസിലാക്കിയ ഷാജി, വനംവകുപ്പിന്റെ അംഗീകാരമുള്ള പാമ്പുകളെ പിടിക്കുന്ന തകടിക്കല്‍ മനോജിനെ വിവരമറിയിച്ചു. മനോജ് പരിശ്രമിച്ച് പാമ്പിനെ കൂട്ടിലാക്കി. പാമ്പ് ഒന്നല്ല, രണ്ടെണ്ണമായിരുന്നു. ഇണയായ പാമ്പ് ചത്തതാണെന്നും മനോജ് സ്ഥിരീകരിച്ചു.
Photo and News Source: Janmabhumi



