ടെഹ്റാനിൽ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി നിലവിൽ രാജ്യം ഭരിക്കുന്നത് ഐആർജിസി ജനറൽമാരുടെ ഉപദേശപ്രകാരമാണ്. കഴിഞ്ഞ ഫെബ്രുവരി 28-ലെ യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ പിതാവായ ആയത്തുള്ള അലി ഖമേനി കൊല്ലപ്പെടുകയും മുജ്തബയ്ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. വ്യോമാക്രമണത്തിൽ മുജ്തബയുടെ മുഖത്തും താടിയെല്ലിനും ഗുരുതര പരിക്കേറ്റു. സംസാരിക്കാൻ പ്രയാസമുണ്ടായതോടെ പ്ലാസ്റ്റിക് സർജറി ആവശ്യമായി വന്നു. ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്നതിനാൽ കൃത്രിമക്കാൽ ഉപയോഗിക്കേണ്ടിവരും.

മുജ്തബയുടെ ആരോഗ്യത്തെക്കുറിച്ച് ഇറാൻ അവകാശപ്പെടുമ്പോഴും, രാജ്യ ഭരണത്തിന്റെ നിയന്ത്രണം ഐആർജിസി ജനറൽമാരുടെ ബോർഡിലാണ്. ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളും യുഎസുമായുള്ള വെടിനിർത്തൽ ചർച്ചകളും ഈ ബോർഡിന്റെ കീഴിലാണ്. പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെ സർക്കാരിന് ദൈനംദിന ഭരണത്തിനും വിതരണത്തിനുമേ മാത്രമേ അധികാരമുള്ളൂ. വിദേശകാര്യ മന്ത്രാലയത്തിന്റെ നയതന്ത്ര ചർച്ചകൾ ഇപ്പോൾ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ നിയന്ത്രണത്തിലാണ്.

Photo and News Source: Janam TV