മുരളി കുന്നുംപുറം നിർമ്മിച്ച മൂന്ന് സിനിമകളും അദ്ദേഹത്തിന് നഷ്ടം വരുത്തിയെന്ന പ്രസ്താവനയാണ് ഇപ്പോഴത്തെ ചർച്ച. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ അദ്ദേഹം പറഞ്ഞത്, “അന്ന് വേണു സാര്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ എനിക്ക്... ” എന്നായിരുന്നു. തുടർന്നുള്ള മാധ്യമ ചോദ്യങ്ങൾക്ക് അദ്ദേഹം ഉറച്ചു നില്ക്കുന്നു. തങ്ങളുടെ ചിത്രങ്ങളെക്കുറിച്ച് തെറ്റായ ആരോപണങ്ങൾ ഉയരുന്നുണ്ടെന്ന് സംവിധായകൻ വിഷ്ണു ശശിശങ്കറും, രചയിതാവ് അഭിലാഷ് പിള്ളയും ചേർന്ന് പ്രതികരിച്ചു.

നദികളിൽ സുന്ദരി യമുനയുടെ സംവിധായകരിലൊരാളായ വിജേഷ് പാണത്തൂരും പങ്കെടുത്ത വാർത്താസമ്മേളനത്തിൽ, നിര്മാതാവിനെതിരെയുള്ള ആരോപണങ്ങൾക്ക് കഴമ്പില്ലെന്ന് അവർ വ്യക്തമാക്കി. ഇപ്പോൾ വീണ്ടും പ്രതികരണവുമായി മുരളി കുന്നുംപുറം മുന്നോട്ടുവന്നിരിക്കുന്നു. മാധ്യമ പ്രതികരണങ്ങളെ തുടർന്ന് വേണു കുന്നപ്പിള്ളി അദ്ദേഹത്തെ പിന്തുണച്ചു പോസ്റ്റ് ഇട്ടിരുന്നു. അത് ഷെയർ ചെയ്തുകൊണ്ട് മുരളി പുതിയ കുറിപ്പും നൽകിയിരിക്കുന്നു.

Photo and News Source: Asianet News