എറണാകുളം കാലടിയിൽ കോളേജ് വിദ്യാർത്ഥിനി അഞ്ജൻ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബം പൊലീസിനോട് വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. എന്നാൽ കുടുംബം ആണുസുഹൃത്തിന്റെ പങ്കടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. കുട്ടിയുടെ മൊബൈൽ കണ്ടെത്തിയാൽ കാരണം വ്യക്തമാകുമെന്നും കുടുംബം അഭിപ്രായപ്പെട്ടു.
20-ാം തീയതി രാവിലെയാണ് ചെങ്ങല് റയിൽവേ മേൽപ്പാലത്തിനടുത്ത് പെരിയാറിൽ അഞ്ജനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ ബിഎ ഹിസ്റ്ററി വിദ്യാർത്ഥിനിയായിരുന്നു അഞ്ജൻ. മകളെ പുഴയിലേക്ക് ചാടാൻ പ്രേരിപ്പിച്ച സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അമ്മ ബിന്ദു പറയുന്നു. മകളുടെ മൊബൈൽ കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
മരണത്തിന് മുമ്പ് അഞ്ജൻ ആണുസുഹൃത്തുമായി ഇനി ഒത്തുപോകാനാവില്ലെന്ന് പറഞ്ഞിരുന്നതായി കൂട്ടുകാരിൽ ചിലർ കുടുംബത്തിന് വിവരം നൽകി. പുഴയില് വീണ സമയത്ത് പാലത്തില് നിന്ന് ആരോ ഓടിയെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുടുംബത്തിന്റെ പരാതി ശരിയാണ്. പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി.
Photo and News Source: Kerala Online News



