അമേരിക്കയുടെ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വിമാനവാഹിനി പടക്കപ്പൽ പശ്ചിമേഷ്യയിൽ എത്തിയതായി അമേരിക്കൻ സൈന്യം പ്രഖ്യാപിച്ചു. ഇതോടെ ഈ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ കൂറ്റൻ യുദ്ധക്കപ്പലുകളുടെ എണ്ണം മൂന്നായി. ഏപ്രിൽ 23-ന് ഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസ് സെൻട്രൽ കമാൻഡിന്റെ പരിധിയിൽ എത്തിയതായി സൈന്യം സ്ഥിരീകരിച്ചു. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് ചെങ്കടലിലും, യുഎസ്എസ് എബ്രഹാം ലിങ്കൺ മേഖലയിലെ മറ്റ് ഭാഗങ്ങളിലും പട്രോളിംഗ് നടത്തുന്നു.

ഫെബ്രുവരി അവസാനത്തോടെ ഇറാനെതിരെ ആരംഭിച്ച യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങൾക്ക് രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിരത്തൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മൂന്നാമത്തെ വിമാനവാഹിനിയുടെ വിന്യാസം. ഈ യുദ്ധക്കപ്പലുകളോടൊപ്പം നിരവധി സായുധ കപ്പലുകളും മേഖലയിലുണ്ട്. പശ്ചിമേഷ്യയിൽ തങ്ങളുടെ സൈനിക സാന്നിധ്യം ശക്തമാക്കുകയാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

Photo and News Source: Kerala Online News