തൃശ്ശൂരിലെ മുണ്ടത്തിക്കോട് കുട്ടംകുളം പാടത്തെ വെടിക്കെട്ടുപുരയിൽ ഉണ്ടായ അഗ്നിബാധയിൽ കരിമരുന്നു പുരയിലിരുന്നതായാണ് രക്ഷപ്പെട്ടവർ അവകാശപ്പെടുന്നത്. അടുക്കളത്തൊഴിലാളികളുടെ നിഗമനപ്രകാരം, മരുന്ന് നിറച്ച ഗുണ്ടുകളുടെ അടുത്തേക്ക് തീപടർന്നതോടെ 500 കിലോ മരുന്ന് പൊട്ടിത്തെറിച്ചു. പത്തിലധികം പേർ ആദ്യ സ്ഫോടനമുണ്ടായ സ്ഥലത്തുണ്ടായിരുന്നു. കുട്ടംകുളം പള്ളിപ്പെരുന്നാളിന് ചൊവ്വാഴ്ച രാത്രിയിലേക്കുള്ള ഗുണ്ടുകളുടെയും ഡൈനകളുടെയും നിർമ്മാണം വേഗത്തിൽ നടക്കുകയായിരുന്നു. മരുന്ന് നിറച്ച ഗുണ്ടുകളിലേക്കാണ് ആദ്യം തീപ്പടർന്നത്. കമ്പിത്തിരി പോലുള്ള ശബ്ദമാണ് ആദ്യം കേട്ടത്.
ചെറിയ ഗുണ്ടുകൾ നിറച്ചിരുന്നവർ ഓടിമാറിയെങ്കിലും വലിയ ഗുണ്ടുകൾ നിറച്ചിരുന്നവരുടെ അടുത്തേക്ക് തീ എത്തിയതോടെ പൊട്ടിത്തെറിച്ചു. ലൈസൻസിയായ സതീഷും രാഗേഷും ഉൾപ്പെടെ എട്ടുപേർ ഉള്ളിൽ ഉണ്ടായിരുന്നു. ഓടി രക്ഷപ്പെടുന്നവരുടെ മുകളിലും ചുറ്റുമായി ഡൈനകളും ഗുണ്ടുകളും പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു. രക്ഷപ്പെടുന്നതിനിടയിൽ വീണുപോയവരുമുണ്ട്. ഓലപ്പടക്കം ഉണ്ടാക്കുന്നതിനിടയിലും തിരി ഉണക്കുന്നതിനിടയിലും മരുന്ന് ഇടിക്കുന്നതിനിടയിലും അപകടം സംഭവിച്ചിരിക്കാം.
Photo and News Source: Mathrubhumi



