ഇരിട്ടി : ഇരിട്ടിയിലെ പഴയ പാലത്തിൽ വാഹനം ഇടിച്ചുതകർത്ത ഉയരഗേറ്റ് പുനഃസ്ഥാപിച്ചു. അഞ്ചുമാസത്തിനിടയിൽ ആറാം തവണയാണ് ഗേറ്റ് തകർക്കുന്നത്. മണ്ണുമാന്തി യന്ത്രം കയറ്റിയ ലോറി ഇടിച്ചാണ് ഗേറ്റ് തകർന്നത്. പോലീസ് ലോറിയും യന്ത്രവും കസ്റ്റഡിയിലെടുത്തു.

പാലത്തിലൂടെ ഭാരമേറിയ വാഹനങ്ങൾ പ്രവേശിക്കാതിരിക്കാനാണ് ഗേറ്റ് സ്ഥാപിച്ചത്. മുന്നറിയിപ്പ് ബോർഡുകൾ പാലത്തിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചു. എങ്കിലും, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങ് തുടരുന്നു. മാസങ്ങൾക്കു മുമ്പ് കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ച് പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. പാലത്തിന്റെ ഭാരനിയന്ത്രണത്തിനായി മേൽക്കൂര അടക്കം തകരുന്ന രീതിയിൽ അപകടം നടന്നു. വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയാണ് ഗേറ്റ് സ്ഥാപിച്ചത്.

Photo and News Source: Mathrubhumi