ദോഹ: ഖത്തറിൽ ചൊവ്വാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടവിട്ടുള്ള മഴയോടൊപ്പം ശക്തമായ കാറ്റും ഉയർന്ന തിരമാലകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കടൽ യാത്രികർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏപ്രിൽ 20 മുതൽ സമുദ്ര മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും. കടലിൽ തിരമാലകൾ 4 മുതൽ 7 അടി വരെ ഉയരാനുള്ള സാധ്യതയുണ്ട്. ചില സമയങ്ങളിൽ ഇത് 11 അടി വരെ ഉയരുമെന്ന് അധികൃതർ വ്യക്തമാക്കി.
തിങ്കളാഴ്ച മുതൽ ഈ ആഴ്ചാവസാനം വരെ വടക്കുകിഴക്കൻ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. ആകാശം ഭാഗികമായോ പൂർണ്ണമായോ മേഘാവൃതമായിരിക്കും. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ പാലിക്കാൻ ജനങ്ങൾ ആവശ്യപ്പെടുന്നു.
Photo and News Source: Kerala Online News



