തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സൂപ്പർതാര വിജയ് തമിഴക വെട്രി കഴകത്തിന് (ടിവികെ) പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. വിജയിനെ മുഖ്യമന്ത്രിയാക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് നടൻ വിടിവി ഗണേഷ് പറഞ്ഞു. സമൂഹത്തിലും വ്യവസ്ഥിതിയിലും മാറ്റങ്ങൾ കൊണ്ടുവരാൻ വിജയ് ഏറ്റവും അനുയോജ്യനായ വ്യക്തിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഞാൻ എന്റെ വോട്ട് ടിവികെയ്ക്ക് രേഖപ്പെടുത്തി. മറ്റു പാർട്ടികളെക്കുറിച്ച് സംസാരിക്കാനാഗ്രഹിക്കുന്നില്ല. എന്റെ പാർട്ടി വിജയിക്കണം. വിജയ് ദളപതി മുഖ്യമന്ത്രിയാകണം' എന്ന് ഗണേഷ് വ്യക്തമാക്കി. ടിവികെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

വോട്ട് രേഖപ്പെടുത്താൻ യുവാക്കൾ മുന്നോട്ടുവരണം. ഇത് നിങ്ങളുടെ ഭാവിക്ക് വേണ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയ് നായകനായ 'ബീസ്റ്റ്', 'വാരിസ്' തുടങ്ങിയ ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിൽ ഗണേഷ് അഭിനയിച്ചിട്ടുണ്ട്. ടിവികെയുടെ തിരഞ്ഞെടുപ്പ് റാലികളിലും അദ്ദേഹം സജീവമായി പങ്കെടുത്തു.

Photo and News Source: Sathyam Online