പഴയ ‘കളിച്ചു നടന്നോ’ എന്ന ഡയലോഗ് ഇനി വേണ്ട. ഇന്ന് കളിക്കളം വിനോദമല്ല, കോടികൾ മറിയുന്ന വ്യവസായവും പ്രശസ്തമായ കരിയറുമാണ്. സ്പോർട്‌സിനോടുള്ള അഭിനിവേശം പ്രൊഫഷനാക്കാൻ ആഗ്രഹമുണ്ടോ? ഫിസിക്കൽ എജ്യുക്കേഷൻ മേഖലയിലേക്ക് വരിക!
ബി പി എഡ് (B.P.Ed) മൂന്ന് വർഷത്തെ ബിരുദമാണ്. പ്ലസ് ടു ശേഷം ഏതെങ്കിലും സ്ട്രീം വിദ്യാർഥികൾക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടുവോ ഡിഗ്രിക്കോ 50 ശതമാനം മാർക്ക്. സ്‌പോർട്‌സിൽ സ്കൂൾ/കോളജ് തലത്തിലുള്ള സർട്ടിഫിക്കറ്റുകൾ അധിക മെറിറ്റ് നൽകും.
സി പി എഡ് / ഡി പി എഡ് (C.P.Ed / D.P.Ed) ഹ്രസ്വകാല കോഴ്‌സുകളാണ്. പ്ലസ് ടുവിന് ശേഷം പൂർത്തിയാക്കാം. എം പി എഡ് (M.P.Ed) ബി പി എഡിന് ശേഷമുള്ള ബിരുദാനന്തര ബിരുദം. കോളജ് പ്രൊഫസർ ആവാനും ഗവേഷണങ്ങൾക്കും ഇത് നിർബന്ധമാണ്.
കേരളത്തിൽ തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മിഭായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (LNCPE) ഏഷ്യയിലെ തന്നെ മികച്ച സ്ഥാപനമാണ്. 1985 മുതൽ പ്രവർത്തിക്കുന്ന ഈ കോളജ് വെബ്‌സൈറ്റ്: https://lncpe.ac.in. സർക്കാർ നടത്തുന്ന ഏക സ്പോർട്സ് കോളജ് കോഴിക്കോട് ഈസ്റ്റ് ഹില്ലിലാണ്.
Photo and News Source: Siraj Live



