കൊൽക്കത്ത: പശ്ചിമബംഗാളിലെ ഒന്നാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിലും തമിഴ്‌നാട്ടിലെ ഒറ്റ ഘട്ട തെരഞ്ഞെടുപ്പിലും റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി. പശ്ചിമബംഗാളിൽ 92.03 ശതമാനം പോളിംഗാണ് ലഭിച്ചത്. 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. പോളിംഗ് സമയത്തിന് ശേഷവും ആറ് മണിക്കുള്ളിൽ ബൂത്തിലെത്തിയവർക്ക് വോട്ട് ചെയ്യാൻ സാധിച്ചു. 2021ലെ പോളിംഗ് 82.64 ശതമാനമായിരുന്നു.
തമിഴ്‌നാട്ടിൽ 85.03 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 85.76 ശതമാനം സ്ത്രീകളാണ് വോട്ട് ചെയ്തത്. 2021ലെ പോളിംഗിനെക്കാൾ 11 ശതമാനം വർദ്ധനയാണ്. തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി 80 ശതമാനത്തെ പോളിംഗ് കടന്നത് ശ്രദ്ധേയമാണ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 29ന് പശ്ചിമബംഗാളിൽ നടക്കും. 142 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. അന്തിമ കണക്കുകൾ പ്രകാരം പോളിംഗിൽ വ്യത്യാസം വരാം.
Photo and News Source: Janmabhumi



