തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും കനത്ത പോളിംഗ് രേഖപ്പെടുത്തി. ബംഗാളിൽ 91.78% പോളിങ് ആണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങാണിത്. 294 മണ്ഡലങ്ങളിൽ 152-ൽ ഇന്ന് വോട്ടെടുപ്പ് നടന്നു. രണ്ടാം ഘട്ടം ഏപ്രിൽ 29-നാണ്.
തമിഴ്നാട്ടിൽ 84.69% പോളിങ്. 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നു. 5.73 കോടി വോട്ടർമാരിൽ 2.80 കോടി പുരുഷൻമാരും 2.93 കോടി സ്ത്രീകളും 7,728 മൂന്നാം ലിംഗക്കാരുമുണ്ട്. 14.5 ലക്ഷം പേർ ആദ്യമായി വോട്ട് ചെയ്യുന്നവരാണ്.
33,133 സ്ഥലങ്ങളിലായി 75,064 പോളിംഗ് ബൂത്തുകളും 1.06 ലക്ഷം വോട്ടിംഗ് മെഷീനുകളും വിന്യസിച്ചു. 4,023 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. എൻഡിഎ, ഡിഎംകെ, ടിഎംസി, നാം തമിഴർ കച്ചി എന്നീ പാർട്ടികൾ പ്രധാന മത്സരക്കാർ.
ഡിഎംകെ നേതാവ് സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിലും, എഐഎഡിഎംകെ ജനറൽ സെക്രട്ടറി പളനിസ്വാമി എടപ്പാടി മണ്ഡലത്തിലും, ടിവികെ നേതാവ് വിജയ് ട്രിച്ചി ഈസ്റ്റിലും, നാം തമിഴർ പാർട്ടി ചീഫ് സീമാൻ കാരൈക്കുടി മണ്ഡലത്തിലും മത്സരിക്കുന്നു.
Photo and News Source: Janam TV



