കേരളത്തിൽ പാമ്പ് കടിയേറ്റ് നാല് പേർ മരിച്ചതോടെ പാമ്പുകടി സംബന്ധിച്ച ജാഗ്രത കൂടിയിരിക്കുന്നു. ചൂട് കൂടിയ സാഹചര്യത്തിൽ പാമ്പുകൾ കൂടുതലായി പുറത്തിറങ്ങുന്നതിനാലാണ് കടി സംഭവിക്കുന്നത്. പാമ്പ് കടിയേറ്റാൽ പേടിക്കാതിരിക്കുക. ഹൃദയമിടിപ്പ് വർധിക്കുന്നത് വിഷം വേഗത്തിൽ ശരീരത്തിലൂടെ വ്യാപിക്കുന്നതിന് കാരണമാകും. കടിയേറ്റ ഭാഗം അനക്കാതിരിക്കുകയും, വ്യക്തിയെ സ്ട്രച്ചറിലോ എടുത്തോ ആശുപത്രിയിലേക്ക് കൊണ്ടുപോകുക. മുറിവ് മുറുക്കിക്കെട്ടരുത്. കടിച്ച പാമ്പിനെ പിടിക്കാനോ കൊല്ലാനോ ശ്രമിക്കരുത്. സമയം പാഴാക്കരുത്.
പാമ്പുകടി തടയാൻ മുൻകരുതലുകൾ അത്യാവശ്യമാണ്. വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ വാതിലുകളും ജനലുകളും അടച്ചിടുക. വിടവുകൾ അടയ്ക്കുക. വീടിന് പുറത്ത് ഉറങ്ങാതിരിക്കുക. നിലത്ത് ഉറങ്ങുന്നത് ഒഴിവാക്കി കിടക്ക ഉപയോഗിക്കുക. കൊതുക് വല ഉപയോഗിക്കുന്നത് കൂടുതൽ സംരക്ഷണം നൽകും. വീടിനും പരിസരത്തിനും ചുറ്റുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക. വിറക്, തൊണ്ട്, ചിരട്ട, തുണികൾ തുടങ്ങിയവ വീടിനോട് ചേർന്ന് കിടക്കുന്നത് ഒഴിവാക്കുക.
Photo and News Source: Kairali News



