ഇന്ത്യൻ വാഹന വിപണിയിൽ വലിയ കുടുംബങ്ങൾക്കായി എത്തുന്ന മൾട്ടി പർപ്പസ് വാഹനങ്ങളിൽ (MPV) ക്യാപ്റ്റൻ സീറ്റുകൾക്ക് ഇപ്പോൾ വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ ബെഞ്ച് സീറ്റുകൾക്ക് പകരം രണ്ടാം നിരയിൽ നൽകുന്ന ഈ വ്യക്തിഗത സീറ്റുകൾ യാത്രക്കാർക്ക് മികച്ച സുഖവും പ്രീമിയം അനുഭവവും നൽകുന്നു. ദീർഘദൂര യാത്രകളിൽ പിന്നിലിരിക്കുന്നവരുടെ സൗകര്യത്തിന് മുൻഗണന നൽകുന്ന മിഡ്-സൈസ്, ലക്ഷ്വറി എംപിവികളിലാണ് ഇത്തരം സീറ്റുകൾ പ്രധാനമായും കാണപ്പെടുന്നത്.
ബെഞ്ച് സീറ്റുകളെ അപേക്ഷിച്ച് ക്യാപ്റ്റൻ സീറ്റുകൾ രണ്ടാം നിരയിൽ രണ്ട് യാത്രക്കാർക്ക് മാത്രമായി മികച്ച ഇടം നൽകുന്നു. ഇരുവശങ്ങളിലും പ്രത്യേക ഹാൻഡ് റെസ്റ്റുകൾ, ബാക്ക് റെസ്റ്റ് ചരിയ്ക്കാനുള്ള റിക്ലൈനിംഗ് ഫംഗ്ഷൻ, സീറ്റുകൾ മുന്നോട്ടും പിന്നോട്ടും നീക്കാനുള്ള സ്ലൈഡിംഗ് സൗകര്യം എന്നിവ ഇതിന്റെ പ്രത്യേകതയാണ്. കൂടാതെ, മൂന്നാം നിരയിലേക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ പ്രവേശിക്കാനും ഈ ഡിസൈൻ സഹായിക്കുന്നു. ഇന്ത്യയിൽ ലഭ്യമായ അഞ്ച് മികച്ച ക്യാപ്റ്റൻ സീറ്റ് എംപിവികൾ താഴെ പറയുന്നവയാണ്.
മാരുതി സുസുക്കി XL6: നെക്സ വഴി വിൽക്കുന്ന ഈ വാഹനം ഏറ്റവും കുറഞ്ഞ വിലയിൽ ക്യാപ്റ്റൻ സീറ്റുകൾ നൽകുന്നു. 1.5 ലിറ്റർ സ്മാർട്ട് ഹൈബ്രിഡ് പെട്രോൾ എഞ്ചിനിൽ എത്തുന്ന ഇതിന് 20.27 കിലോമീറ്റർ മൈലേജ് ലഭിക്കുന്നു. സിഎൻജി വേരിയന്റും ലഭ്യമാണ്. പ്രാരംഭ വില 11.52 ലക്ഷം രൂപ.
കിയ കാരെൻസ്: ഉയർന്ന വേരിയന്റുകളിൽ ഇലക്ട്രിക് ടംബിൾ, വൺ-ടച്ച് ഫോൾഡിംഗ് ഫീച്ചറുകൾ ഇതിലുണ്ട്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ എത്തുന്ന ഈ വാഹനത്തിന് 10.99 ലക്ഷം രൂപ മുതലാണ് വില. മാരുതി സുസുക്കി ഇൻവിക്റ്റോ: ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ സീറ്റ പ്ലസ് വേരിയന്റുകളിൽ ക്യാപ്റ്റൻ സീറ്റുകൾ ലഭ്യമാണ്. സ്ലൈഡിംഗ്, റിക്ലൈനിംഗ് സൗകര്യങ്ങളുള്ള ഇതിന്റെ സീറ്റുകൾ മികച്ച യാത്രാസുഖം ഉറപ്പുനൽകുന്നു.
Photo and News Source: DriveSpark







