വൈകുന്നേരത്തെ ചായയോടൊപ്പം വിളമ്പാൻ ലളിതമായതും രുചികരമായതുമായ ഒരു കേക്ക് തയ്യാറാക്കാം. ചേന, മുട്ട, ബ്രൗൺ ഷുഗർ, വെനില തുടങ്ങിയ ചേരുവകൾ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്. ആദ്യം ചേന വേവിച്ച് അരച്ചെടുക്കുക. ഒരു ബൗളിൽ മുട്ട, ബ്രൗൺ ഷുഗർ, വെനില എസെൻസ് ചേർത്ത് ബീറ്റ് ചെയ്യുക. അരച്ച ചേന, കോക്കോ പൗഡർ, ആൽമണ്ട് ഫ്ലോർ എന്നിവയും ചേർക്കുക.
പ്ലെയിൻ ചോക്ലേറ്റ്, ബട്ടർ ഉരുക്കി ഇതിലേക്ക് ചേർത്തിളക്കുക. ഈ മിശ്രിതം 7 ഇഞ്ച് സ്ക്വയർ കേക്ക് പാനിൽ ബേക്കിംഗ് പേപ്പർ വിരിച്ച് ഒഴിക്കുക. മേൽഭാഗത്ത് കാഷ്യൂ നട്ട് ചതച്ച് ചേർക്കാം. പ്രീഹീറ്റ് ചെയ്ത ഓവനിൽ 180 ഡിഗ്രി സെൽഷ്യസിൽ 25-30 മിനിറ്റ് ബേക്ക് ചെയ്യുക. സ്വാദിഷ്ഠമായ ഈ ബ്രൗണി തയ്യാറായിക്കഴിഞ്ഞാൽ, ചായയോടൊപ്പം ആസ്വദിക്കാം.
Photo and News Source: Kerala Online News



