തൃശൂരിലെ കോടാലിയിൽ 8 വയസുകാരൻ പാമ്പുകടിയേറ്റ് മരണമടഞ്ഞ വീട് പാമ്പുകളുടെ താവളമായിരുന്നു. വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇന്നും ഒരു പാമ്പിനെ കണ്ടെത്തി. നാട്ടുകാർ ചേർന്ന് ആ പാമ്പിനെ തല്ലിക്കൊന്നു. ഇതോടെ, കുട്ടിയുടെ മരണത്തിനു ശേഷം നാലാമത്തെ പാമ്പിനെയാണ് വീടിനുള്ളിലും പരിസരത്തും കണ്ടെത്തിയത്. ശങ്കുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് തുടർച്ചയായി കണ്ടെത്തിയത്. അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനോഷിന്റെ സഹോദരൻ ആന്‍ജോയ്ക്കും വീട്ടിൽ ഉറങ്ങുമ്പോൾ തലയിണയ്ക്കടിയിൽ പാമ്പുണ്ടായിരുന്നു. വീടിനുള്ളിലെ പാമ്പുകളുടെ സാന്നിധ്യം ഗുരുതരമായ പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നു.
Photo and News Source: 24 News



