എല്ലാ വീടുകളിലും കണ്ടുവരുന്ന കുരുമുളക് പാചകത്തിനു മാത്രമല്ല, മരുന്നായും ഉപയോഗിക്കുന്നു. വിറ്റാമിൻ എ, സി, ഫ്ലേവനോയിഡുകൾ, കരോട്ടിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്ന കുരുമുളക് ശരീരത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്.

ദഹനപ്രശ്നങ്ങൾക്ക് കുരുമുളക് ഒരു നല്ല പരിഹാരമാണ്. ചവച്ചരച്ചോ പൊടിയായോ കഴിക്കാം. കുരുമുളക് വെള്ളത്തിൽ ചേർത്തും കുടിക്കാം. ചുമ, തൊണ്ടവേദന എന്നിവയ്ക്കും കുരുമുളക് ഫലപ്രദമാണ്. തേനിൽ ചേർത്തു കഴിക്കുകയോ കഷായമായി ഉപയോഗിക്കുകയോ ചെയ്യാം.

ശരീരവേദന കുറയ്ക്കാൻ കുരുമുളക് വെള്ളത്തിൽ കുളിക്കാം. കൃമിശല്യം കുറയ്ക്കാൻ മോരിൽ കുരുമുളക് ചേർത്തു കഴിക്കാം. ശരീരഭാരം നിയന്ത്രിക്കാനും കുരുമുളക് വെള്ളം സഹായിക്കുന്നു. ചെറിയതാണെങ്കിലും ആരോഗ്യത്തിന് അത്യാവശ്യമായ ഒരു സസ്യമാണ് കുരുമുളക്.

Photo and News Source: Samakalika Malayalam